കോഴിക്കോട്: രാജ്യത്തെ കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് 6000 രൂപ നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിക്കായി വന്‍തോതില്‍ അപേക്ഷയെത്തുന്നു. നാല് മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക.
പദ്ധതിയിലൂടെ സംസ്ഥാനത്തെ 11 ലക്ഷം കര്‍ഷകര്‍ക്ക് പണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 11 ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറുകണക്കിന് അപേക്ഷകളാണ് ഓരോ കൃഷി ഓഫീസുകളിലേക്കും എത്തുന്നത്.
അവധി ദിനമായിരുന്നിട്ടു പോലും ഞായറാഴ്ചയും അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി കൃഷി ഓഫീസുകള്‍ തുറന്നിരുന്നു. രണ്ട് ഹെക്ടറില്‍ കവിയാതെ വിസ്തീര്‍ണമുള്ള കൃഷിഭുമിയുള്ള കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
കൃഷി ഭവനുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന് നല്‍കുകയും, പിഎം കിസാന്‍ പോര്‍ട്ടലില്‍ കര്‍ഷകരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും. ഈ മാസം 25ടെ പട്ടിക തയ്യാറാക്കണം.