ചെങ്ങന്നൂര്‍: പെട്രോള്‍ അടിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര് വശമുളള പെട്രോള്‍ പമ്പിലാണ് സംഭവം. കോന്നി സ്വദേശിയായ വിഷ്ണുവാണ് മര്‍ദ്ദനത്തിന് ഇരയായത്.
പമ്പിലെത്തിയ സംഘം പെട്രോള്‍ അടിച്ച് മടങ്ങിയ ശേഷം വീണ്ടും തിരിച്ചെത്തി വിഷ്ണുവിനെ മര്‍ദ്ദിക്കുകയായിരുന്നു. തലക്കും ശരീരത്തിനും സാരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു.
പെട്രോള്‍ പമ്പില്‍ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.