കാസര്‍കോട്: നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ പട്ടിക മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് സിപിഐ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ സിപിഐയില്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എല്‍ഡിഎഫ് ജാഥ പര്യടനം പൂര്‍ത്തിയാക്കിയതിനുശേഷം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവും സംസ്ഥാന കൗണ്‍സിലും മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ യോഗംചേരും. മാര്‍ച്ച് അഞ്ചിന് ദേശീയ സെക്രട്ടേറിയേറ്റും ആറ്, ഏഴ് തീയതികളില്‍ ദേശീയ എക്സിക്യൂട്ടിവും നടക്കും. ഇതിനുശേഷമാകും സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്നും കാനം രാജേന്ദ്രന് മാധ്യമങ്ങളോട് വ്യക്തമാക്കി.