മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി 50കാരനായ അഷ്റഫാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
രണ്ട് കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. കുട്ടികള്‍ രക്ഷിതാക്കളോടാണ് ആദ്യം വിവരം പറയുന്നത്. പിന്നാലെ സ്കൂള്‍ അധികൃതരെയും ചൈല്‍ഡ് ലൈനേയും അറിയിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ അഷ്റഫിനെ കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.