കൊല്ലം: നീണ്ടകാലത്തെ ആകാംഷയ്ക്ക് വിരാമം. ക്രിസ്മസ് – പുതുവത്സര ബംപര്‍ ലോട്ടറിയടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ഇത്തവണ ആറുകോടിയുടെ മഹാഭാഗ്യം കൊല്ലം സ്വദേശി സിജി എബ്രാഹാമിനെയാണ് തേടി എത്തിയിരിക്കുന്നത്.
സമ്മാനത്തിന് അര്‍ഹനായിരിക്കുന്നത് സിജി എബ്രാഹാം ആണെന്ന് ലോട്ടറി ഡയറക്ടറേറ്റും സ്ഥിരീകരിച്ചു. ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്ബിഐ ആനന്ദവല്ലീശ്വരം ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.