മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുത്തുന്ന ജില്ല എന്ന ഖ്യാതി ഇത്തവണയും മലപ്പുറത്തിന് സ്വന്തം. 80,109 പേരാണ് ഇത്തവണ പരീക്ഷ എഴുതുക. മാര്‍ച്ച് 13-നാണ് പരീക്ഷ ആരംഭിക്കുന്നത്.
പരീക്ഷ എഴുതുന്നതിന് മുമ്പേ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുക എന്ന നേട്ടം ഇത്തവണയും മലപ്പുറത്തിന് തന്നെയാണ്. കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന റവന്യൂജില്ലയെന്ന നേട്ടത്തിനുപുറമേ, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും സ്കൂളും മലപ്പുറത്തുനിന്നുതന്നെയാണ്.
എടരിക്കോട് പികെഎംഎച്ച്എസ്എസാണ് 2,411 കുട്ടികളുമായി ഈവര്‍ഷവും മുന്നിലുള്ളത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്നത്. 27,436 വിദ്യാര്‍ത്ഥികള്‍. ജില്ലയില്‍ കുറവ് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലും. 15,712 പേര്.
തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയില്‍ 20,483 പേരും തിരൂരില്‍ 16,478 പേരും പരീക്ഷയെഴുതും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്താകെ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ കുറവുവന്നപ്പോള്‍ മലപ്പുറത്ത് ഇത്തവണ 401 വിദ്യാര്‍ത്ഥികള്‍ അധികം പരീക്ഷ എഴുതും.