തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. കള്ളിക്കാട് അരുവികുഴിയിലെ ബിജെപി മേഖല പ്രസിഡന്റ് ദീപു, ഷിജു എന്നിവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇരു വീടുകളുടേയും ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്ന പരിഹാരത്തിന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്.