തിരുവനന്തപുരം: കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികളാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. മാര്‍ച്ച് ആദ്യവാരം ഗോ എയറും 31-ന് ഇന്‍ഡിഗോയും സര്‍വ്വീസ് തുടങ്ങും.
ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ഡല്‍ഹി റൂട്ടിലാണ് സര്‍വ്വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. എന്നാല്‍ സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്‍ഡിഗോ സര്‍വ്വീസുകള്‍
കൊച്ചി-കണ്ണൂര്‍
* രാവിലെ 7.50-ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45-ന് കൊച്ചിയില്‍.
* 11.45-ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരില്‍.
* വൈകീട്ട് 5.15-ന് കണ്ണൂരില്‍നിന്ന്. 6.10-ന് കൊച്ചിയില്‍.
* കൊച്ചിയില്‍നിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് കണ്ണൂരിലെത്തും.
1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കണ്ണൂര്‍
* ഉച്ചയ്ക്ക് 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും.
* 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും.
2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.