കൊച്ചി: രക്ഷിതാവ് വരാതെ ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അധ്യാപികയെ ഭീഷണിപ്പെടുത്താന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി വിദ്യാര്‍ത്ഥി ആത്മഹത്യാ ഭീഷണി ഉയര്‍ത്തി. ചേലോട് ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ക്യാംപസിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
രക്ഷിതാവിനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്നു അധ്യാപിക പറഞ്ഞതോടെ വിദ്യാര്‍ത്ഥി മൂന്ന് നില ലൈബ്രറി ബ്ലോക്കിന്റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി അരമണിക്കൂറോളം ക്യാംപസിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.
ഒടുവില്‍ താഴെ ഇറങ്ങാനായി അധ്യാപകരും സഹപാഠികളും ഒന്നടങ്കം അഭ്യര്‍ത്ഥിച്ചതോടെ വിദ്യാര്‍ത്ഥി താഴെയിറങ്ങി. വിവരമറിയിച്ചതിനെ തുടര്‍ന്ന് കോതമംഗലത്തുനിന്ന് അഗ്നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും അതിനുള്ളില്‍ വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു