കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാല് മുതല്‍ വൈകിട്ട് 6.30 വരെ വാത്തുരുത്തി റെയില്‍വെ ഗേറ്റ്, നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷന്, ഡിഎച്ച് റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, പണ്ഡിറ്റ് കറുപ്പന് റോഡ് (തേവര, തേവര ഫെറി റോഡ്) എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.
നാളെ രാവിലെ 9.45 മുതല്‍ 10.45 വരെ പാര്‍ക്ക് അവന്യൂ റോഡ്, ഡിഎച്ച് റോഡ്, എംജി റോഡില്‍ ജോസ് ജംഗ്ഷന്, മുതല്‍ വാത്തുരുത്തി റെയില്‍വെ ഗേറ്റു വരെയായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ വിവിഐപി കടന്നു പോകുന്ന റോഡുകളില്‍ ഇരു ചക്ര വാഹനമുള്‍പ്പെടെയുള്ളവ പാര്‍ക്ക് ചെയ്യരുത്. പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതും തിരികെയുള്ളതുമായ സര്‍വ്വീസ് ബസുകള്‍ ബിഒടി ഈസ്റ്റ്, തേവര ഫെറി ജംഗ്ഷന്, കുണ്ടന്നൂര്‍ ജംഗ്ഷന് വഴി സര്‍വ്വീസ് നടത്തണം.