ആലപ്പുഴ: കേരളത്തില്‍ പൂവാലന്മാരുടെ ശല്യത്തില്‍ കുറവില്ല. പഴയകാലത്ത് റോഡിലും ബസ്റ്റോപ്പുകളിലുമൊക്കെ കണ്ടുവരുന്ന പൂവാലന്മാര് കാലം മാറിയതോടെ വാട്സാപ്പിലും ഫേസ്ബുക്കുകളിലുമൊക്കെ കയറിപ്പറ്റി. എന്നാല്‍ ഇത്തരത്തില്‍ ശല്യം ചെയ്യുന്നവര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പൂവാല ശല്യമുള്ളത് ഏറണാകുളത്താണ്. 2018-ല്‍ 98 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. 48 കേസുകള്വീതമുള്ള കൊല്ലവും മലപ്പുറവുമാണ് രണ്ടാംസ്ഥാനത്ത്. നാലുകേസുകള്‍ മാത്രമുള്ള വയനാട്ടിലാണ് പൂവാലശല്യം ഏറ്റവും കുറവ്.
എന്നാല്‍ ഭര്‍തൃപീഡനത്തില്‍ ഏറ്റവും മുന്നിലുള്ളത് മലപ്പുറമാണ്. 2018-ല്‍ 338 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. കൊല്ലവും എറണാകുളവുമാണ് പിന്നില്‍. കേരളത്തിലാകെ 2015 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ തിരുവനന്തപുരത്താണ് കൂടുതലും 274 കേസുകള്‍ . എറണാകുളം രണ്ടാമത്- 216. 75 കേസുകള്‍ ഉള്ള കാസര്‍കോടാണ് പിന്നില്‍.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 13,736 കേസ് രജിസ്റ്റര്‍ചെയ്തു. എറണാകുളത്താണ് കൂടുതല്‍ (1878). രണ്ടാമത് തിരുവനന്തപുരം (1688). മൂന്നമത് കോഴിക്കോട് (1330). 4589 പീഡനക്കേസുകളാണ് മൊത്തം രജിസ്റ്റര്‍ചെയ്ത് . ഒന്നാമത് തിരുവനന്തപുരവും (721) രണ്ടാമത് എറണാകുളവു(568)മാണ്. കുറവ് വയനാടും (135). 16 സ്ത്രീധനമരണങ്ങളും പോയവര്‍ഷം രജിസ്റ്റര്‍ചെയ്തു. കൊല്ലത്താണ് കൂടുതല്‍ (നാല്).