കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൊച്ചിയിലെത്തി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയുടെ കേരളസന്ദര്‍ശനം. വിമാനത്താവളത്തില്‍ നിന്നും രാഹുല്‍ നേരെ അന്തരിച്ച എംഐ ഷാനവാസിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കും.
ശേഷം എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്തുതല ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ ചേരുന്ന സമ്മേളനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നാന്ദി കുറിക്കുന്ന വേദിയായി മാറും.വൈകീട്ട് 4.30നു ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംബന്ധിക്കും.