തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നഷ്ടമാകില്ല. ഈ മാസം 8, 9 തീയതികളിലായി നടന്ന പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണു കാരണം.
നിരവധി ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താതെ ഒഴിഞ്ഞു കിടക്കുകയാണ്. പണിമുടക്കു ദിവസങ്ങള്‍ അവധിയായി ക്രമപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവു ലഭിച്ചാലേ അവധിക്കുള്ള അപേക്ഷ വാങ്ങി ക്രമപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അതേസമയം ഈ മാസത്തെ ശമ്പള ബില്‍ തയാറാക്കിക്കഴിഞ്ഞു. പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.