ഇടുക്കി: ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്ന മകളെ രക്ഷിക്കാനായി കനാലില്‍ ചാടിയ അച്ഛന് ദാരുണാന്ത്യം. സംഭവത്തില്‍ കാസര്‍കോട് രാജപുരം നിരവടി പ്രദീപന് (45)ആണു മരിച്ചത്. പതിനൊന്നുകാരിയായ മകള്‍ പൗര്‍ണ്ണമി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഒഴുക്കിനിടെ കൈയ്യില്‍ കുടുങ്ങിയ മരച്ചില്ലയില്‍ പിടിച്ചു കിടന്നതിനാലാണ് പൗര്‍ണ്ണമി രക്ഷപ്പെട്ടത്. തൊടുപുഴയ്ക്കു സമീപം മൂലമറ്റത്താണ് സംഭവമുണ്ടായത്. മൂലമറ്റത്തെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു കുടുംബം.