തൃശ്ശൂര്‍: മാപ്പു പറയില്ലെന്ന് വ്യക്തമാക്കി പ്രിയനന്ദനന്. വിവാദ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് നിലപാട് വ്യക്തമാക്കുകയായിരുന്നു സംവിധായകന് പ്രിയനന്ദനന്. പോസ്റ്റ് പിന്‍വലിച്ചത് അതിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രിയനന്ദനന് പറഞ്ഞു.
പോസ്റ്റിനെതിരെ വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന് ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പ്രിയനന്ദനന്റെ പോസ്റ്റ് സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് എന്ന നിലപാടുമായി ബി ഗോപാലകൃഷ്ണന് അടക്കമുള്ള ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രസ്താവനകള്‍ നടത്തിയിരുന്നു. പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നത് അതിരൂക്ഷമായ വിമര്‍ശനമാണ്. ബിജെപിയുടെ തീരുമാനം പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ്.