കൊച്ചി: ഇത്തവണ തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ത്തിന്റെ തോത് കുറയ്ക്കുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ (കുസാറ്റ്) കാലാവസ്ഥാ ഗവേഷണ വിഭാഗം. പസഫിക്ക് സമുദ്രത്തിലെ എല്‍നിനേ പ്രതിഭാസമാണ് കാലവര്‍ഷം കുറയാന്‍ കാരണമെന്ന് ഗവേഷകര്‍ പറഞ്ഞു. പസഫിക്ക് സമുദ്രത്തിലെ മധ്യ കിഴക്കന്‍ മേഖലയിലെ കടല്‍ വെള്ളത്തിന് ചൂടുപിടിക്കുകയും അതേതുടര്ന്ന് അന്തരീക്ഷ താപം ഉയരുകയും ചെയ്യുന്നതാണ് എല്‍നിനോ പ്രതിഭാസം.
വായുവിന്റെ ചൂട് കൂടുന്നത് അന്തരീക്ഷ മര്‍ദത്തില്‍ വ്യത്യയാനമുണ്ടാക്കുകയും ഇത് കടല്‍ക്കാറ്റിന്റെ ദിശയെ ബാധിക്കുകയും ചെയ്യും. കാറ്റ് ദിശമാറുന്നതോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്കുള്ള മണ്‍സൂണ്‍ മേഘങ്ങളുടെ ഗതി മാറ്റത്തിന് കാരണമാകുകയും ജൂണില്‍ ആരംഭിക്കുന്ന തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കുറവുണ്ടാകാന്‍ ഇടയാക്കുമെന്നും ഗവേഷകര്‍ പറയുന്നു.