കൊച്ചി: സമ്പദ്വ്യവസ്ഥയെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കേരള ചേംബര്‍ ഓഫ് കൊമേഴ്സാണ് ഹര്‍ജി നല്‍കിയത്. മാധ്യമങ്ങള്‍ ഹര്‍ത്താല്‍ വാര്‍ത്തകള്‍ നല്‍കുന്നത് നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരന്തരമായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചുവെന്നും അതിനാല്‍ ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഹര്‍ജി ഹൈക്കോടതി ഇന്നുതന്നെ പരിഗണിക്കും. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് നേരത്തെ വ്യാപാരി വ്യവസായികളും ബസുടമകളും തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ചിലയിടങ്ങളില്‍ കടകള്‍ തുറന്നെങ്കിലും, സംസ്ഥാനവ്യാപകമായി ഇത് പ്രാവര്‍ത്തികമായിരുന്നില്ല. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ കടകളും മറ്റും തല്ലിത്തകര്‍ത്തു.