തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പെരിനാട് സ്റ്റേഷന് പരിധിയില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വെ അറിയിച്ചു. 11-ാം തീയതി വരെ ട്രെയിനുകള്‍ മിക്കതും വൈകിയാവും സര്‍വ്വീസ് നടത്തുക.
ഇതേതുടര്‍ന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ഒരു മണിക്കൂറും അമൃത എക്സ്പ്രസ് രാത്രി 11 നുമാകും സര്‍വ്വീസ് ആരംഭിക്കുകയെന്ന് റെയില്‍വെ അറിയിച്ചു. രാത്രി 9.20 നുള്ള കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടും. പാലക്കാട് -തിരുനല്‍വേലി എക്സ്പ്രസ് രണ്ട് മണിക്കൂര്‍ 40 മിനിറ്റും ചെന്നൈ എഗ്മോര്‍, മാവേലി, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് മൂന്നുമണിക്കൂറും വൈകും.
കൊച്ചുവേളി- ലോക്മാന്യക് , തിരുവനന്തപുരം- ഹസ്രത്നിസാമുദ്ദീന്, മുംബൈ സിഎസ്ടി എക്സ്പ്രസുകള്‍ മണിക്കൂറുകളോളം വൈകുമെന്നും റെയില്‍വെ അറിയിച്ചു. കൊല്ലം- ആലപ്പുഴ , ആലപ്പുഴ -കൊല്ലം പാസഞ്ചറുകള്‍ 11 -ാം തിയതി വരെ റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴി പോകുന്ന എറണാകുളം – കൊല്ലം മെമു, കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ എന്നിവ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.