കൊച്ചി: ലഹരി ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ പുതുവത്സരത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. വിദേശികളടക്കം കൊച്ചിയിലേക്ക് കൂടുതലായി വരുന്നതിനാല്‍ ഇവരെയും ഉള്‍പ്പെടുത്തി ലഹരിമാഫിയ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ശ്രമമുണ്ടെന്ന് പേലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കൂടാതെ റെയ്ഡുകളില് പിടികൂടിയ ന്യൂജന്‍ലഹരി കൊച്ചിയിലേക്ക് നടക്കാനിരിക്കുന്ന പാര്ട്ടികളിലേക്കായിരിക്കുവെന്ന് കാരിയര്‍മാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കാനൊരുങ്ങിയത്. കൊച്ചി നഗരത്തില്‍ 38 ഡിജെ പാര്‍ട്ടികള്‍ നടക്കുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നീരിക്ഷണം ശക്തമാക്കാനുളള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ തലവന്‍ ഇബ്രാഹിം ഷാ കൊച്ചിയിലേക്ക് 50 കോടിയുടെ ന്യൂജന്‍ ലഹരി എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ കൊണ്ടുവന്ന അഞ്ച് കോടിയുടെ ലഹരി പോലീസ് പിടികൂടിയിരുന്നു. ബാക്കിയുള്ളവ ഏത് മാര്‍ഗവും കൊച്ചിയിലേക്ക് എത്തിക്കാനാണ് ഇബ്രാഹിം ഷായുടെ പദ്ധതി. ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് പോലീസിന്റെ നീക്കം.