മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര് പോലീസ് പിടിയില്‍. മലപ്പുറം വേങ്ങരയിലായിരുന്നു സംഭവം. പാലച്ചിറമാട് സ്വദേശി മനാട്ട് ഹൗസില്‍ മുഹമ്മദ് കുട്ടി, പാക്കടപ്പുറായ ചുക്കാന്‍ മുനീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാനുള്ളതായി പോലീസ് അറിയിച്ചു. ജാര്‍ഗഢ് സ്വദേശിയായ ഗോവിന്ദ് കുമാര്‍ മണ്ഡലിനെ പ്രതിയായ മുഹമ്മദ് കുട്ടി കോണ്‍ക്രീറ്റ് ജോലിക്കായി വേങ്ങരയിലേക്ക് വിളിച്ച് വരുത്തി. അവിചാരിതമായി ഇയാളുടെ കൈയ്യില്‍ 19,500 രൂപ കണ്ട മുഹമ്മദ് കുട്ടി കൂലി നല്‍കാമെന്ന് പറഞ്ഞ് ഇയാളെ കാറില്‍ കയറ്റി രാത്രിയില്‍ കൂരിയാടുള്ള പാടത്ത് കൊണ്ടുപോയി കൂട്ടാളികളായ മറ്റു മൂന്നുപേരുടെ സഹായത്തോടെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു.
കത്തിയുമായി എത്തിയ സംഘം ഗോവിന്ദ് കുമാറിനെ ആക്രമിക്കാനും ശ്രമിച്ചു. ശ്രമം തടഞ്ഞ ഇയാളുടെ കൈക്ക് പരിക്കേറ്റു. തട്ടിക്കൊണ്ടുപോകല്‍, പണം അപഹരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ കോഴിക്കോട് സ്വദേശികളായി രണ്ടു പേരാണ് ഇനി പിടിയിലാകാനുള്ളത്.