ഇടുക്കി: മൂന്നാറിനെ കുളിരണിയിച്ച് മൂടല്‍മഞ്ഞും ശൈത്യവും. തണുപ്പ് ആസ്വദിക്കാനായി നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് ദിനംപ്രതി എത്തിച്ചേരുന്നത്. പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെയും അതിശൈത്യമെത്തിയതോടെ സജീവമായി കഴിഞ്ഞു.
ക്രിസ്മസിനു ശേഷം പുതുവല്‍സരം ആഘോഷിക്കാനും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്.മൂന്നാറിലെ പ്രധാന കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, വട്ടവട തുടങ്ങിയ പ്രദേശങ്ങളും മറയൂരിലെ അഞ്ചാനാട് മേഖലയും ശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. ചില മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിവരെയും എത്താറുണ്ട്. മീശപ്പുലിമലയടക്കമുള്ള സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കായി യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി മാസം വരെ ശൈത്യം ഈ പ്രദേശങ്ങളില്‍ തുടരുമെന്നാണ് കണക്കുകൂട്ടല്‍. മഞ്ഞിന്റെ മാസ്മരിക സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ശൈത്യകാലത്തെ ഇടുക്കിയിലെ ഹൈറേഞ്ചിലൂടെയുള്ള യാത്രകള്‍ ഓരോ യാത്രക്കാരനും സമ്മാനിക്കുന്നത് എന്നും ഓര്‍ത്തുവെയ്ക്കാവുന്ന നല്ല തണുത്ത ഓര്‍മ്മകളാണ്.