തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തമാസം കേരളത്തിലെത്തിയേക്കും. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് കേരളത്തിലേക്കും എത്തുക.
ജനുവരി ആറിന് ആന്ധ്രയിലെ ആണ്ടുരില് അദ്ദേഹം പ്രസംഗിക്കും. ഇന്ന് ചേരുന്ന ബിജെപി കോര്‍കമ്മറ്റി – സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ കേരളസന്ദര്ശനത്തെക്കുറിച്ച് അന്തിമ തീരുമാനമാക്കും. സെക്രട്ടറിയേറ്റിന് മുന്നിലെ സികെ പത്മനാഭന് നടത്തുന്ന സമരം സംബന്ധിച്ച ചര്‍ച്ചകളും ഇന്ന് ഉണ്ടാകും.