തിരുവനന്തപുരം: നാളെ മുതല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും. കരുനാഗപ്പള്ളി റെയില്‍വെ യാര്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാലാണ് ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കൊല്ലം ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.കൊല്ലം- ഹൈദരാബാദ് സ്പെഷ്യല്‍ മുക്കാല്‍ മണിക്കൂറും, കൊച്ചുവേളി ലോകമാന്യതിലക് ദ്വൈവാര എക്സ് പ്രസ് ഒന്നരമണിക്കൂറും ഗുരുവായൂര്‍ – ചെന്നൈ എഗ്മൂര്‍ 20,28,29 തീയ്യതികളില്‍ ഒന്നരമണിക്കൂറും വൈകും.
അമൃത എക്സ് പ്രസ് 20 മുതല്‍ 23 വരെയും 26,28,29 തീയ്യതികളിലും രണ്ടുമണിക്കൂറും, കന്യാകുമാരി – ദിബ്രുഗാര്‍ഹ് മുക്കാല്‍ മണിക്കൂറും, കൊല്ലം – നിസാമുദ്ദീന്‍ സ്പെഷ്യല്‍ രണ്ടേകാല്‍ മണിക്കൂറും, തിരുവനന്തപുരം – നിസാമുദ്ദീന്‍ 22,28 തീയ്യതികളില്‍ ഒരുമണിക്കൂറും പുറപ്പെടാന്‍ വൈകും.
കൂടാതെ ചെന്നൈ – ഗുരുവായൂര്‍, ശ്രീഗംഗാനഗര്‍ – കൊച്ചുവേളി, ഹൈദരാബാദ് – കൊല്ലം സ്പെഷ്യല്‍, മംഗലാപുരം – തിരുവനന്തപുരം, വെരാവേല്‍ – തിരുവനന്തപുരം, ഗാന്ധിധാം – നാഗര്‍കോവില്‍, കരിംനഗര്‍ -കൊല്ലം തുടങ്ങിയ ട്രെയിനുകള്‍ അരമണിക്കൂര്‍ മുതല്‍ രണ്ടരമണിക്കൂര്‍ വരെ കരുനാഗപ്പള്ളിഭാഗത്ത് വൈകുമെന്നും റെയില്‍വെ അറിയിച്ചു.