പമ്പ: ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി പമ്പയിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സര്‍ക്കാര്‍ ആശുപത്രി. പ്രതിദിനം നിരവധി പേരാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. ഏത് അടിയന്തര ഘട്ടത്തിലും ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സഹായത്തിനായി രണ്ട് പരിഭാഷകരുമുണ്ട്.
അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ആശുപത്രി പ്രവര്‍ത്തിയ്ക്കുന്നത്. അത്യാഹിത വിഭാഗം, മെയില്‍ ഫിമെയില്‍ വാര്‍ഡുകള്‍, വെന്റിലേറ്റര്‍, എക്സ്റെ സംവിധാനങ്ങളുമുണ്ട്. മൂന്ന് നിലകളിലായി പ്രവര്‍ത്തിയ്ക്കുന്ന ആശുപത്രിയില്‍ വിഷ ചികിത്സയുമുണ്ട്.
കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെടുത്തി കരിമല വരെയാണ്. മിനി ഓപ്പറേഷന് തീയററ്റും ആശുപതിയില്‍ ഒരുക്കിയിട്ടുണ്ട്. ഹോമിയോ ആയുര്‍വ്വേദ വിഭാഗത്തില്‍ 7 ഡോക്ടര്‍മാരും അലോപ്പതിയില്‍ 16 ഡോക്ടര്‍മാരുടെ സേവനവുമാണ് ആശുപത്രിയിലുള്ളത്.
പത്ത് ആംബുലന്‍സുകളുടെ സേവനവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. 192 പേരാണ് പല വിഭാഗങ്ങളിലായി ഇവിടെ ഡ്യൂട്ടിയിലുള്ളത്. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണിവര്‍. സീസണ്ണിലും ശബരിമലയില്‍ പൂജയുള്ളപ്പോഴുമാണ് ആശുപത്രി പ്രവര്‍ത്തിയ്ക്കുന്നത്.