കോഴിക്കോട്: കുളത്തില്‍ മുങ്ങിത്താഴുകയായിരുന്ന അനിയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നാലുവയസ്സുകാരന്. അനിയനെ ധീരമായി രക്ഷിച്ച് പുതുജീവന്‍ പകര്‍ന്ന നാലുവയസ്സുകാരനാണ് ഇപ്പോള്‍ നാട്ടിലെ താരം. കോഴിക്കോട് ജില്ലയിലെ വള്ള്യാട് ചുവാംവെള്ളി ഷൗക്കത്തലിയുടെയും സബീലയുടെയും മകന് മുഹമ്മദ് റഹാന്റെ ഒരു നിമിഷത്തെ ധൈര്യമാണ് മൂന്ന് വയസ്സുകാരന് മുഹമ്മദ് ഹിറാഷിന്റെ ജീവന് രക്ഷിച്ചത്.
റഹാന്റെ ഉപ്പയുടെ ജ്യേഷ്ഠന് അന്‍വര്‍ സാദത്തിന്റെയും സജിനയുടെയും മകനാണ് മുഹമ്മദ് ഹിറാഷ്.
ബുധാനാഴ്ച പകല്‍ രണ്ടിനാണ് സംഭവം. ഷൗക്കത്തലിയുടെയും അന്‍വര്‍ സാദത്തിന്റെയും വീടുകളുടെ അടുത്തായുള്ള ശ്രീധരന് നമ്പ്യാരുടെ വീട്ടിലേക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. കളിക്കിടെ മുഹമ്മദ് ഹിറാഷ് പറമ്പിലെ കുളത്തില്‍ വീണപ്പോള്‍ പതറിപ്പോകുകയോ കരഞ്ഞിരിക്കുകയോ ചെയ്യാതെ മുഹമ്മദ് റഹാന് ഉടന#് തന്നെ ശ്രീധരന് നായരുടെ വീട്ടിലേക്ക് ഓടിപ്പോയി വിവരം അറിയിക്കുകയായിരുന്നു.
കേള്‍വിക്കുറവുള്ള ശ്രീധരന് നായരുടെ വീട്ടിലേക്ക് ഓടിക്കയറിയ റഹാന് ശ്രീധരന് നായരെ തട്ടിവിളിച്ച് കൈപിടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഓടി കുളക്കരയിലെത്തിയ ശ്രീധരന് നായര്‍ മുങ്ങിത്താണ കുട്ടിയെയാണ് കണ്ടത്. എഴുപതു പിന്നിട്ട ശ്രീധരന് നായര്‍ തന്റെ അവശത വകവെയ്ക്കാതെ കുളത്തില്‍ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.