തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് നല്കിയ അപേക്ഷയില്‍ പൊരുത്തക്കേടുകള്‍ ഉളളതായി ഉപയോക്താക്കള്‍. തുടര്‍ന്ന് റെഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡിനോട് കൂടുതല്‍ വിശദീകരണം തേടി. വിശദീകരണം ലഭിക്കുന്നതിന് അനുസരിച്ച് ഈ മാസം അവസാനമോ അടുത്ത മാസമോ നിരക്കു വര്‍ധിപ്പിച്ച് ഉത്തരവിറക്കും.
എന്നാല്‍ അടുത്ത മാസമായിരിക്കും നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരിക. ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയിലെ കണക്കുകളില്‍ പല പൊരുത്തക്കേടുമുണ്ടെന്നാണ് ഉപയോക്താക്കളുടെ പ്രതിനിധികള്‍ കമ്മീഷന് മുമ്പാകെ വാദിച്ചു. കൂടാതെ പല കാര്യങ്ങളും ബോര്‍ഡ് മറച്ചുവച്ചെന്നും ആക്ഷേപമുയര്‍ന്നു. ഉപയോക്താക്കളുടെ വാദത്തില്‍ കഴമ്പുള്ളതായതിനാല് ബോര്‍ഡിനോടു കമ്മീഷന് കൂടുതല്‍ വിശദാംശം തേടിയത്.
ഇത് പഠിച്ച ശേഷം ന്യായമായ നിരക്കുവര്‍ധന അനുവദിക്കാനേ സാധ്യതയുള്ളൂ. നാലു വര്‍ഷത്തെ വൈദ്യുതി നിരക്കുകള്‍ ഒന്നിച്ചു പ്രഖ്യാപിക്കാനാണു കമ്മീഷന് ആലോചിക്കുന്നത്. നിരക്കു വര്‍ധനയില്‍ അപാകത സംഭവിച്ചാല്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നതിനാല് സൂക്ഷ്മമായി കണക്കുകള്‍ പരിശോധിച്ചിട്ടേ ഉത്തരവ് ഇറക്കാന്‍ സാധ്യതയുള്ളൂ.