തിരുവനന്തപുരം: ഈ വര്‍ഷം നവംബര്‍ വരെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 92. കേരളത്തെ തകര്‍ത്ത ഓഗസ്റ്റിലെ മഹാപ്രളയത്തിനു ശേഷമാണ് ഇതില്‍ 56 മരണങ്ങളും സംഭവിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എലിപ്പനി മൂലം കൂടുതല്‍ മരണം കൊല്ലത്താണ്. 16 പേരാണ് മരിച്ചത്. പ്രളയാനന്തരം പകര്‍ച്ചവ്യാധി തടയാന്‍ ശുചീകരണവും ക്ലോറിനേഷനും ചികിത്സയുമുള്‍പ്പെടെ നിരവധി പ്രതിരോധനടപടികളെടുത്തതായി അധികൃതര്‍ അറിയിച്ചിരുന്നു.
എച്ച്1എന്‍1 മൂലം സംസ്ഥാനത്ത് 35 പേര് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഡെങ്കിപ്പനി മൂലം 32 പേരാണ് മരിച്ചത്.