കൊച്ചി: ബസ് ജീവനക്കാരനെ മര്ദിച്ചതിനെതിനെതിരെ പ്രതിഷേധമായി ബസ് തൊഴിലാളികളുടെ പണിമുടക്ക്. സംഭവത്തില്‍ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്. എറണാകുളം-മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് ജീവനക്കാരനാണ് മര്‍ദ്ദനത്തിന് ഇരയായത്.
കിഴക്കമ്പലം, കരിമുകള്‍, പള്ളിക്കര മേഖലകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. സംഭവത്തില്‍ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഈ മേഖലയില്‍ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.