പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. പ്രതിഷേധം കാരണം കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് ആന്ധ്രാസ്വദേശികളായ യുവതികളെ തിരികെയിറക്കുകയായിരുന്നു. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്.
പ്രതിഷേധക്കാര്‍ ശരണം വിളികളോടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. 50 വയസ്സ് പ്രായം തോന്നിക്കാത്തവരാണ് ഇരുവരും. അതില്‍ ഒരാളുടെ പ്രായം 45 ആണെന്നാണ് സൂചന.
കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടും ഇരുവരും എങ്ങനെ അവിടെയെത്തി എന്നത് പോലീസിനും വ്യക്തമായിട്ടില്ല. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ ഇവരെ തടയുകയായിരുന്നു.