പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി നാലപ്പത്തിയെട്ടുകാരി എത്തി. ആന്ധ്രയില്‍ നിന്നുള്ള ഉഷയെന്ന സ്ത്രീയാണ് ശബരിമല ദര്‍ശനം നടത്തണം എന്ന് ആവശ്യപ്പെട്ട് പമ്പയിലെത്തിയത്.
ഉഷ സന്നിധാനത്തേക്ക് പോകണമെന്ന താത്പര്യം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസുമായി ചര്‍ച്ച നടത്തുകയാണ് ഇവര്‍. ക്ഷേത്രദര്‍ശനം നിരബന്ധമില്ലെന്നും മലകയറാന്‍ അനുവദിക്കണമെന്നും യുവതി പോലീസിനോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.