മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറാണ് കത്തി നശിച്ചത്. കടാതി പള്ളിത്താഴത്ത് വെച്ചാണ് അപകടം. തൊടുപുഴ വണ്ടമറ്റം സ്വദേശി ജോണ്‍സന്റെ കാറാണ് കത്തി നശിച്ചത്. തൊടുപുഴയില്‍ നിന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ജോണ്സണ്.
കടാതിയെത്തിപ്പോള് കാര്‍ പെട്ടെന്ന് നിന്നു. തുടര്‍ന്ന് ജോണ്സണ് വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോള്‍ കാറിന്റെ ബോണറ്റില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. തീ അതിവേഗം ആളിപടര്‍ന്നു. കാറിലുണ്ടായിരുന്ന ജോണ്‍സണും സുഹൃത്തും പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. മൂവാറ്റുപുഴ അഗ്നിശമന സേനയും നാട്ടുകാരും ഉടന്‍ സംഭവ സ്ഥലത്തെത്തി. തീ അണച്ചപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു.