കൊച്ചി: ബവ്റിജസ് കോര്‍പ്പറേഷനിലെ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും വിറ്റ ബിയറില്‍ മാലിന്യം. ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി ബംഗാള്‍ സ്വദേശികള്‍ വാങ്ങിയ ബിയറിലാണ് മാലിന്യം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ പരാതി നല്കി. തുടര്‍ന്ന് ബിയര്‍ നിര്‍മ്മാണ കമ്പനി പരാതിക്കാര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തറരവിട്ടു.