തിരുവനന്തപുരം: ഓച്ചിറ യാര്‍ഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 22മുതല്‍ 28വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്;
22ന് കോട്ടയം വഴി പോകുന്ന എറണാകുളം-കൊല്ലം പാസഞ്ചര്‍(56391), ആലപ്പുഴ വഴി പോകുന്ന എറണാകുളം- കൊല്ലം മെമ്മു(66309) എന്നീ ട്രെയിനുകള്‍ കായംകുളത്തിനും കൊല്ലത്തിനുമിടയിലും പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്(16792) കായംകുളത്തിനും പുനലൂരിനുമിടയിലും യാത്ര റദ്ദാക്കി.
23ന് കോട്ടയം വഴി പോകുന്ന എറണാകുളം-കൊല്ലം പാസഞ്ചര്‍ (56391), ആലപ്പുഴ വഴി പോകുന്ന എറണാകുളം- കൊല്ലം മെമ്മു (66309) കായംകുളത്തിനും കൊല്ലത്തിനും ഇടയിലും കൊല്ലം- കോട്ടയം(56394) പാസഞ്ചര്‍, ആലപ്പുഴ വഴി പോകുന്ന കൊല്ലം- എറണാകുളം(66302) എന്നിവ കൊല്ലത്തിനും കായംകുളത്തിന് ഇടയിലും പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്(16792) കായംകുളത്തിനും പുനലൂരിനുമിടയിലും ഭാഗികമായി യാത്ര റദ്ദാക്കി.
24ന് കോട്ടയം വഴി പോകുന്ന കൊല്ലം- എറണാകുളം (563923) പാസഞ്ചര്‍ കൊല്ലത്തിനും കായംകുളത്തിനുമിടയിലും കോട്ടയം -കൊല്ലം (56394) പാസഞ്ചര്‍, ആലപ്പുഴ വഴി പോകുന്ന കൊല്ലം- എറണാകുളം മെമ്മു(66302), എറണാകുളം- കൊല്ലം(66303) മെമ്മു എന്നിവ കൊല്ലത്തിനും കായംകുളത്തിനുമിടയിലും റദ്ദാക്കി.
25 മുതല്‍ 28വരെ കൊല്ലം- ആലപ്പുഴ (56300) പാസഞ്ചര്‍ പൂര്‍ണമായും കോട്ടയം വഴി പോകുന്ന കൊല്ലം- എറണാകുളം (56392) പാസഞ്ചര്‍ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായും റദ്ദാക്കി.
26നും27നും ആലപ്പുഴ വഴി പോകുന്ന എറണാകുളം- കൊല്ലം മെമ്മു(66303) ആലപ്പുഴയ്ക്കും കൊല്ലത്തിനിടയും കോട്ടയം- കൊല്ലം പാസഞ്ചര്‍(56393) കായംകുളത്തിനും കൊല്ലത്തിനുമിടയിലും റദ്ദാക്കി. 28ന് നാഗര്‍കോവിലില്‍നിന്ന് പുലര്‍ച്ചെ രണ്ടിന് പുറപ്പെടുന്ന നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി 3.30നാണ് പുറപ്പെടുക. നിയന്ത്രണമുള്ള ദിവസങ്ങളില്‍ ഈ റൂട്ടിലോടുന്ന ട്രെയിനുകള്‍ 30 മിനിറ്റ് വരെ പിടിച്ചിടുമെന്നും റെയില്‍വെ അറിയിച്ചു.