കൊച്ചി: യാക്കോബായാ സിനഡ് സെക്രട്ടറി ജോസ്ഥ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ വാഹനം അപകടത്തില്‍ പെട്ടു. അപകടം ഉണ്ടായത് പുത്തന്‍കുരിശ് വരിക്കോലിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ്.
എന്നാല്‍ അപകടത്തില്‍ മെത്രാപ്പോലീത്തക്ക് നിസാര പരിക്കുകളെ പറ്റിയിട്ടുള്ളു. വാഹനത്തിന്റെ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.