കോട്ടയം: മൂല്യനിര്‍ണ്ണയത്തില്‍ റെക്കോഡ് വേഗവുമായി എംജി സര്‍വ്വകലാശാല. 11 ദിസവം കൊണ്ട് 5,42,000 ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയമാണ് പൂര്‍ത്തിയാക്കിയത്. സിബിസിഎസ്എസ് രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2018, അഞ്ചാം സെമസ്റ്റര്‍ ഒക്ടോബര്‍ 2018 ബിരുദ പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ പിജി സിഎസ്എസ് ജൂലൈ 2018, ഒന്നും രണ്ടും സെമസ്റ്റര്‍ പിജി പ്രൈവറ്റ് ജൂലൈ 2018 പരീക്ഷകളുടെയും മൂല്യനിര്‍ണയമാണ് റെക്കോഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചത്.
ബിരുദം രണ്ടാം സെമസ്റ്ററില്‍ 2,90,000 ഉത്തരക്കടലാസുകളും അഞ്ചാം സെമസ്റ്ററില്‍ 1,89,000 ഉത്തരക്കടലാസുകളുമാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷയുടെ 30,000 ഉത്തരക്കടലാസുകളുടെയും ഒന്നും രണ്ടും സെമസ്റ്റര്‍ പിജി പ്രൈവറ്റിന്റെ 33,000 ഉത്തരക്കടലാസുകളുടെയും മൂല്യനിര്‍ണ്ണയം നടന്നു.
എട്ടു സോണുകളിലായി കേന്ദ്രീകൃത രീതിയില്‍ സിന്‍ഡിക്കറ്റംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ 4800 അധ്യാപകര്‍ പങ്കെടുത്തു. വളരെ വേഗത്തില്‍ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച അധ്യാപകരെയും സര്‍വകലാശാല ജീവനക്കാരെയും മൂല്യനിര്‍ണ്ണയ ക്യാംപുകളിലെത്തി വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അഭിനന്ദിച്ചു. മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളില്‍പ്പോലും പ്രവര്‍ത്തിച്ച എല്ലാവര്രെയും അദ്ദേഹം നന്ദി അറിയിച്ചു.
ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനായാണ് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് നടത്തിയത്. രണ്ടിന് ആരംഭിച്ച ക്യാമ്പുകള്‍ തിങ്കളാഴ്ച് അവസാനിച്ചു. ഫലപ്രഖ്യാപനം വേഗത്തില്‍ നടത്താന്‍ മാപ്പിങ് അടക്കമുള്ള നടപടികള്‍ ഡേറ്റാ സെന്ററില്‍ ആരംഭിച്ചു.