കാസര്‍ഗോഡ്: മത്സ്യബന്ധന ബോട്ട് 13 തൊഴിലാളികളുമായി പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നു. കാസര്‍ഗോഡ് തീരത്തു നിന്നും 240 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കുടുങ്ങിക്കിടക്കുന്നത്. കന്യാകുമാരിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ലാമിനോസ് എന്ന ബോട്ട് പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നത്. ബോട്ടിലുള്ള അഞ്ച് പേര് തിരുവനന്തപുരം സ്വദേശികളാണ്.