ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഷിയാസ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മലപ്പുറം സ്വദേശികളായ പത്ത് പേരടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സംഘം അഞ്ച് ബൈക്കുകളിലായി മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്.
മാട്ടുപ്പെട്ടി സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് മടങ്ങവെ ബോട്ടിംങ്ങിന് സമീപത്തെ വളവില്‍ മുഹമ്മദ് ഷിയാസ് സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇനോവ കാറില്‍ ഇടിക്കുകയായിരുന്നു.
സുഹൃത്തായ ഷെമീറാണ് ബൈക്ക് ഓടിച്ചിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷിയാസിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിണം സംഭവിക്കുകയായിരുന്നു. മാനൂര്‍ മലബാര്‍ കോളേജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷിയാസ്.