പത്തനംതിട്ട: കുഞ്ഞിന്റെ ചോറൂണിന് ശബരിമലയില്‍ എത്തിയ യുവാവിന് സംഘപരിവാറിന്റെ ക്രൂരമര്‍ദ്ദനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ശബരിമലയില്‍ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശി മൃദുലിനാണ് സംഘപരിവാറില്‍ നിന്നും ക്രൂര മര്‍ദ്ദനം ഉണ്ടായത്. ശബരിമലയില്‍ എത്തിയ അയ്യപ്പ ഭക്തനായ യുവാവിന് നേരെ സംഘപരിവാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
എന്നാല്‍ ‘എന്തിനാണ് തല്ലിയതെന്ന് അറിയില്ലെന്നും, കുഞ്ഞിന്റെ ചോറൂണിനു വന്നതാണെന്നും അവര്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നുവെന്നും-യുവാവ് പറഞ്ഞു. നരത്തെ സംഘപരിവാറുകാര്‍ ആക്രമിക്കാനായി ശ്രമിച്ച 52 വയസുകാരി ലളിതയുടെ ബന്ധുവാണ് മൃദുല്‍. ഇവര്‍ കുടുംബത്തോടെ സന്നിധാനത്ത് എത്തിയതായിരുന്നു.