കൊച്ചി; വൈദ്യുതി തകരാറിനെ തുടര്‍ന്നു കൊച്ചി മെട്രോ സര്‍വീസ് അര മണിക്കൂറോളം തടസപ്പെട്ടു. രാവിലെ പന്ത്രോടെയാണു വൈദ്യുതി വിതരണം തടസപ്പെട്ടത്. മെട്രോ യാത്രയ്ക്കാവശ്യമായ വൈദ്യുതി വിതരണം നടക്കുന്ന രണ്ടു ലൈനുകളും ഒരേസമയം പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
ഇതോടെ ഇരുവശത്തേക്കുമുള്ള സര്‍വീസ് തടസപ്പെട്ടു. 12.10ഓടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചശേഷമാണു സര്‍വീസ് പുനഃസ്ഥാപിക്കാനായത്.