പത്തനംതിട്ട; ശബരിമല നട തുറക്കലുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാണെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്.
നേരത്തെ ജാമ്യത്തിലിറങ്ങിയവരുള്പ്പെടെ കുഴപ്പക്കാരെ കണ്ടെത്താന്‍ ശക്തമായ വാഹന പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3731 ആയി. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
നേരത്തെ രജിസ്റ്റര്‍ ചെയ്ത 545 കേസുകളില്‍ ഉള്‍പ്പെട്ട 400 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 4000 പേര് നിരീക്ഷണത്തിലാണ്. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു.