കൊച്ചി: ബൈക്കില്‍ സഞ്ചരിച്ച് മാല പിടിച്ചുപറി പതിവാക്കിയ യുവാവ് പോലീസ് പിടിയില്‍. കാക്കനാട് സ്വദേശി ഇമ്രാംഖാന് ആണ് പോലീസിന്റെ പിടിയിലായത്. കൊച്ചിയിലെയും പരിസരത്തെയും സ്റ്റേഷനുകളില്‍ 32 കവര്‍ച്ച കേസുകളില്‍ പ്രതിയാണ് പിടിയിലായ ഇയാള്‍.
ചാവക്കാട് സമാനമായ ഒരു കവര്‍ച്ച കേസിലാണ് ഇമ്രാഖാന് പോലീസ് പിടിയിലായത്.
തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പരിസരത്ത് നടന്ന അരഡസന്‍ മാല പടിച്ചുപറിക്ക് പിന്നില്‍ താനാണെന്ന് 33 മൂന്ന് കാരനായ ഇമ്രാഖാന് കുറ്റസമ്മതം നടത്തുകയായിരുന്നു. ചാവക്കാട് പോലീസ് നല്കിയ വിവരകത്തിന്റെ അടിസ്ഥാനത്തില്‍ ഇമ്രാഖാനെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
തൃശ്ശൂരിന് പുറമെ എറണാകുളത്ത് പാലാരിവട്ടം, തൃക്കാക്കര, അങ്കമാലി , കളമശ്ശേരി അടക്കം വിവിധ സ്റ്റേഷന് പരിധികളില്‍ 32 ലേറെ കവര്‍ച്ചയില്‍ പങ്കാളിയാണ്. വിവിധ കേസുകളിലായ മാസങ്ങളോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.