കോഴിക്കോട്: കോഴിക്കോട് മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശിയായ സ്വാമിനാഥന് (39) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു ഇരുമ്പു കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നെഞ്ചു വേദനയെന്ന് പറഞ്ഞ് പോലീസ് തന്നെയാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.