പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലിലുണ്ടായ അക്രമങ്ങളില്‍ പ്രതികളായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സര്‍ക്കാര്‍ വാഹനങ്ങളും, മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ആക്രമിച്ച അഞ്ചുപ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
പതിമൂന്ന് പോലീസ് വാഹനങ്ങളും ബസുകളും നിരവധി മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങളുമാണ് പ്രതികള്‍ നശിപ്പിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം.