തിരുവനന്തപുരം; ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ 2019 മാര്‍ച്ച് 13ന് ആരംഭിക്കും. മാര്‍ച്ച് 27ന് ആയിരിക്കും അവസാന പരീക്ഷ. നവംബര്‍ ഏഴ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫീസ് പിഴ അടക്കാം. നവംബര്‍ 19 ആണ് പിഴയില്ലാതെ ഫീസ് അടയ്ക്കാവുന്ന അവസാന തീയതി. പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാവുന്നതാണ്. ഒമ്പത് പേപ്പറുകള്‍ക്ക് എഴുത്ത് പരീക്ഷയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രാക്ടിക്കല്‍ പരീക്ഷയുമാണ്. 80 മാര്‍ക്കിനുള്ള പരീക്ഷകള്‍ക്ക് രണ്ടര മണിക്കൂറും, 40 മാര്‍ക്കിനുള്ള പരീക്ഷകള്‍ക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷ സമയം. ഇതിന് പുറമെ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് സമാശ്വാസ സമയവും ഉണ്ടായിരിക്കും.