പത്തനാപുരം: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ രണ്ട് നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. എല്‍ഡിഎഫ് യോഗത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ചും, എന്‍എസ്എസ് യോഗത്തില്‍ പ്രതികൂലിയ്ക്കുകയുമാണ് ചെയ്യുന്നത്. ഇതോടെ കോണ്‍ഗ്രസിന്റെ ഇരട്ടതാപ്പാണ് വെളിപ്പെടുന്നത്.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും എല്‍ഡിഎഫ് മുന്നണിയംഗവുമാണ് ബാലകൃഷ്ണ പിള്ള. ഇതാണ് പിള്ളയെ രണ്ട് നിലപാട് സ്വീകരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സുപ്രീംകോടതിവിധിയെ അനുകൂലിച്ച് കൊണ്ട് പിള്ളയെത്തിയത്. എന്നാല്‍ എന്‍എസ്എസിന്റെ സ്ഥാപതക ദിനാഘോത്തിന് എത്തിയ പിള്ള സുപ്രീംകോടതി വിധിക്കെതിരായി യുവതീപ്രവേശത്തെ എതിര്‍ക്കുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
‘അമ്പലം അടച്ചുപൂട്ടും എന്നൊക്കെ പറഞ്ഞാല്‍, ബിജെപിയെ കണ്ട് അങ്ങനെയൊക്ക പറയുന്നവര്‍ അപകടത്തില്‍പ്പെടും..’ എന്നായിരുന്നു കൊല്ലത്ത് എല്‍ഡിഎഫിന്റെ യോഗത്തില്‍ പിള്ള പ്രസംഗിച്ചത്. എന്നാല്‍ ഇത് എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്ന് നേതൃത്വം വിലയിരുത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ബാലകൃഷ്ണ പിള്ളയെ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എന്‍എസ്എസ് പരിപാടിയില്‍ പിള്ള പങ്കെടുത്തതും ആചാരസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും.