ഷൊര്‍ണൂര്‍: ജോലിക്കിടെ റെയില്‍വെ ജീവനക്കാരന് ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വെ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍- തൃശ്ശൂര്‍ പാതയിലാണ് അപകടം നടന്നത്.
അപകടത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചുകൊണ്ട് മുന്നോട്ടുപോയാണ് ട്രെയിന്‍ നിന്നത്. ഉയരത്തില്‍ പുല്ല് വളര്‍ന്നു നില്ക്കുന്ന സ്ഥലമായതിനാല്‍ ട്രെയിന്‍ വരുന്നത് മനസിലാക്കാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.