കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസ്സ് തകര്‍ത്ത സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് താരമശ്ശേരി ചുങ്കത്തുവെച്ച് കല്ലെറിയുകയും ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് നാല് പേരെ പോലീസ് അറസറ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. പ്രതികളെ വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.