തിരുവനന്തപുരം: ശബരിമല സംരക്ഷണത്തിന് രണ്ടും കല്പിച്ച് ബിജെപി മുന്പോട്ട്. കാസര്‍കോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം. എന്‍ഡിഎയുടെ പേരിലായിരിക്കും യാത്രയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. നവംബര്‍ എട്ടു മുതല്‍ 13 വരെയാണ് രഥയാത്ര.
കാസര്‍കോട് മധൂര്‍ ക്ഷേത്രാങ്കണത്തില്‍ തുടങ്ങി പത്തനംതിട്ട ജില്ലയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണ് യാത്ര നയിക്കുന്നത്. രാഹുല്‍ ഈശ്വര്‍ ബിജെപിയോട് ബന്ധമുള്ള ആളല്ല.
പക്ഷേ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ അപലപിക്കുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിക്കെതിരെ സിപിഎം പലവിധ കുപ്രചരണങ്ങള്‍ നടത്തുന്നു. സന്ദീപാനന്ദ ഗിരിയും സിപിഎം നേതാക്കളും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.