ന്യൂഡല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച വിധി പറയും. സുപ്രീംകോടതിയാണ് വിധി പറയുക.
മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ പ്രവേശനം അംഗീകരിക്കണോ വേണ്ടയോ എന്നതിലാകും കോടതി തീരുമാനം.
ഡിഎം വയനാട്, പാലക്കാട് പികെ ദാസ്, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര് കോളേജുകളിലെ പ്രവേശനം ചോദ്യം ചെയതുള്ള ഹര്‍ജികളിലാണ് വിധി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഈ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഡിഎംവയനാട്, പാലക്കാട് പികെ ദാസ്, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.