കൊച്ചി: മലയാറ്റൂരില്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച് ഒരു സംഘം കാറുമായി കടന്നു കളഞ്ഞു. ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരനാണ് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മലയാറ്റൂരിലേക്ക് പോകണം എന്നവശ്യപ്പെട്ട രണ്ടംഗസംഘം കാറില്‍ കയറി. ഇവര്‍ പോകുന്ന വഴിക്ക് ബാറില്‍ കയറി മദ്യപിച്ച ശേഷം വിജനമായ പാണ്ട് പാറയിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഡ്രൈവറെ അക്രമിക്കുകയുമായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഇവര്‍ കാറുമായി കടന്നു കളയുകയായിരുന്നു.
ഡ്രൈവറായ കീഴ്മാട് സ്വദേശി ശിവശങ്കരന് നായര്‍ക്ക് തലയ്ക്ക് സാരമായി പരിക്കുണ്ട്.
ഇയാള്‍ ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. വനപാലകരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, മലയാറ്റൂരിലെ ബാറില്‍ നിന്നും മദ്യപിക്കുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്. ആലുവ പ്രിന്‍സിപ്പല്‍ എസ്ഐ ആണ് കേസിന്റെ അന്വേഷണചുമതല.